Tuesday, December 22, 2009

Baalyakaalasakhi...!

ബാല്യകാലസഖി...!

എന്റെ ജീവിതത്തിലെ വലിയ നഷ്ടമാണ് ഒരു ബാല്യകാലസഖി ഇല്ലാതെ പോയത്.

ഒരുമിച്ച് മുറ്റത്തെ മാഞ്ചോട്ടില്‍ മണ്ണപ്പം ചുട്ടു കളിക്കാനും അണ്ണാരക്കണ്ണനോട് മാമ്പഴം ചോദിച്ചു പാടാനും അവള്‍ ഇല്ലാതെ പോയി.

വലിയ പാളയില്‍ ഇരുത്തി, മഹാരാണിയെ പല്ലക്കില്‍ ആനയിക്കും പോലെ അവളുടെ തേരാളിയാവാനും എനിക്കായില്ല.

കുറുമ്പി പശുവിനു പുല്ലുപരിക്കാന്‍ ഒരുമിച്ചാക്കുന്നിന്‍ചരിവില്‍ ഓടിനടക്കാനും അവളെന്നോടോപ്പം ഉണ്ടായില്ല.

അച്ഛന്‍ തന്ന ചുവന്ന മിട്ടായികളിലൊന്ന്‌ കുഞ്ഞു കൈകളില്‍ നല്‍കുമ്പോള്‍ പുഞ്ചിരിക്കാനും അവളുണ്ടായില്ല.

മുറ്റത്തെ കവുങ്ങിന്മേല്‍ തൂങ്ങിയാടുന്ന കിളിക്കൂട്ടിലെ കിളികളോട് ചങ്ങാത്തം പറയാനും എനിക്കാകൂട്ടുണ്ടായില്ല.

അമ്മതന്‍ കൈപിടിച്ച് സ്കൂള്‍ മുറ്റത്തെ മണലില്‍ കാലു കുത്തിയപ്പോലും കൂടെ ചിരിക്കാന്‍ അവളുണ്ടായില്ല.

അങ്ങനെ ശൈശവവും ബാല്യവും കടന്ന് ബാലവാടിയും എസ്‌ എസ്‌ എല്‍ സി ഉം കടന്ന് ഹയര്‍ സെക്കന്ററി സ്കൂള്‍ ഇന്റെ മാധുര്യം നുണയവെ കാണാന്‍ സാധിക്കാത്ത ഒരു സഖിയെ എന്റെ ആഗ്രഹങ്ങലിലെ ബാല്യകാലസഖിയെ ദൈവം എനിക്ക് നല്‍കി.

യഥാര്‍ത്ഥ നാമം 'കൌമാരകാലസഖി' എന്നുവേണമെങ്കില്‍ പറയാം.

ഹരി...